കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ നടത്തിയ അരീന എന്ന ദ്വിദിന ഇന്റർ എൻജിനിയറിംഗ് കോളജ് ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ സംസ്ഥാനത്തെ എട്ട് മികച്ച എൻജിനിയറിംഗ് കോളജ് ടീമുകളെ പിന്തള്ളി അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളജ് ജേതാക്കളായി. ആതിഥേയരായ അമൽജ്യോതി എൻജിനിയറിംഗ് കോളജ് രണ്ടാം സ്ഥാനം നേടി.
വനിതാ വിഭാഗം മത്സരത്തിൽ എറണാകുളം മുത്തൂറ്റ് എൻജിനിയറിംഗ് കോളജ് വിജയിച്ചു. അമൽ ജ്യോതി വനിതാ ടീം റണ്ണറപ്പ് നേടി. ബെസ്റ്റ് പ്ലെയേഴ്സ് ആയി പുരുഷവിഭാഗത്തിൽ ഫിസാറ്റ് കോളജിലെ നിഖിൽ തോമസും വനിതാ വിഭാഗത്തിൽ മുത്തൂറ്റ് കോളജിലെ ജാനു സുനിലും തെരഞ്ഞെടുക്കപ്പെട്ടു.
കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ ഷിന്റോ പി. കുര്യൻ വിജയികൾക്ക് ട്രോഫികളും കാഷ് അവാർഡുകളും വിതരണം ചെയ്തു. സമാപന ചടങ്ങിൽ അമൽജ്യോതി എൻജിനിയറിംഗ് കോളജ് മാനേജർ റവ.ഡോ. മാത്യു പായിക്കാട്ട്, ഡയറക്ടർ ഡോ. സെഡ്. വി. ളാകപ്പറന്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, രജിസ്ട്രാർ പ്രഫ. ടോമി ജോസഫ്, സ്റ്റുഡന്റ്സ് അഫയേഴ്സ് ഡീൻ ഡോ. ബിനോ ഐ. കോശി, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ജോജോ ജോർജ് വെള്ളൂക്കുന്നേൽ, സ്റ്റുഡന്റ്സ് കൗണ്‍സിൽ കോ ഓർഡിനേറ്റർ പ്രഫ. അനു ഏബ്രഹാം മാത്യു, കോളജ് യൂണിയൻ ജനറൽ സെക്രട്ടറി വിവേക് യോഹാൻ അനിൽ, സംഘാടക സമിതി അംഗങ്ങളായ പ്രിൻസ് ജോർജ്, വൈഷ്ണവി എസ്. കുമാർ എന്നിവർ പ്രസംഗിച്ചു.