കുമരകം: കുമരകത്ത് നടന്നുവരുന്നു ജി-20 ഷെർപ്പാ സമ്മേളനത്തിന്റെ സമാപന ദിവസത്തിൽ ഓണാഘോഷവും ചുണ്ടൻ വള്ളങ്ങളുടെ പ്രദർശന മത്സരവും സംഘടിപ്പിക്കും. കെടിഡിസിയുടെ സമീപത്ത് വേമ്പനാട്ടുകായലിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന ട്രാക്കിലാണു മത്സര വള്ളംകളി നടത്തുക. നാലു ചുണ്ടൻ വള്ളങ്ങളെയാണ് മത്സരത്തിൽ പങ്കെടുപ്പിക്കുക. 100 തുഴച്ചിലുകാർ വീതമാണ് ഓരോ ചുണ്ടനിലും അണിനിരക്കുക. കനത്ത സുരക്ഷാക്രമീകരണങ്ങൾ നിലനിൽക്കുന്നതിനാൽ തുഴച്ചിൽകാർക്കുള്ള പ്രത്യേക പാസുകൾ തയാറാക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ഓണാഘോഷങ്ങൾ നടക്കുന്നത് കുമരകം കോക്കനട്ട് ലഗൂൺ റിസോർട്ടിലാണ്. ഇവിടെ ഉത്തരവാദിത്വടൂറിസം ആർട്ടിഫിഷൽ പ്രദർശനഗ്രാമം ഒരുക്കും. തഴപ്പായ നെയ്ത്ത്, ഓലമെടച്ചിൽ, മൺപാത്രനിർമാണം, കയർപിരിക്കൽ, വള്ളത്തിൽചായക്കട തുടങ്ങിയവയുടെപ്രദർശനങ്ങൾ ഒരുക്കും. മെടഞ്ഞ ഓലകൊണ്ട് മേൽക്കൂര നിർമിച്ച ആഹാരശാലയിലാണ് ഓണസദ്യ. 52 ഇനം വിഭവങ്ങൾ ഒരുക്കിയാണു വാഴയിലയിൽ ഓണസദ്യ വിളമ്പുന്നത്.
നാലുതരം പായസം ഉൾപ്പെടെയാണ് ഓണസദ്യയിലെ വിഭവങ്ങൾ. വിനോദസഞ്ചാര വകുപ്പാണ് ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
വാഴയിലയ്ക്ക് രാജയോഗം
കുമരകം: ജ-20 ഷെർപ്പാ അന്തർദേശീയ സമ്മേളനത്തിൽ ഭക്ഷണം വിളമ്പാൻ അധികൃതർ കരുതിവച്ച ജൈവനിർമിത പ്ലേറ്റിൽ വാഴയില വച്ച് ഭക്ഷണം വിളമ്പണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ. ഭക്ഷണം വിളമ്പുന്നതിനുമുമ്പ് പാത്രങ്ങൾ അണുനശീകരണം നടത്തണമെന്ന നിബന്ധന ജൈവ പ്ലേറ്റിൽ സാധിക്കാത്തതാണു വാഴയിലയ്ക്ക് രാജയോഗം ലഭിക്കാൻ അവസരം ഒരുക്കിയത്.
ഓണസദ്യ വിളമ്പാനും വാഴയിലതന്നെ.
കേരളത്തിന്റെ ഒരുക്കങ്ങളെ അഭിനന്ദിച്ച് അമിതാഭ് കാന്ത്
കോട്ടയം : കുമരകം ആതിഥ്യം വഹിക്കുന്ന ജി 20 ഷെര്‍പ്പ സമ്മേളനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഒരുക്കങ്ങളെ അഭിനന്ദിച്ചു ഇന്ത്യയുടെ ജി 20 ഷെര്‍പ്പ അമിതാഭ് കാന്ത്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ തയാറെടുപ്പുകളെ ആഴത്തില്‍ അഭിനന്ദിക്കുന്നതായി അമിതാഭ് കാന്ത് പറഞ്ഞു.
ജി -20 സമ്മേളനത്തിന് തുടക്കം കുറിച്ച് ആദ്യദിവസം നടന്ന സൈഡ് ഇവന്റ് മീറ്റിംഗുകളുടെ സമാപനത്തിനു ശേഷം നടത്തിയ അനൗപചാരിക യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി സെക്രട്ടറി അപൂര്‍വ ചന്ദ്രയും യോഗത്തില്‍ പങ്കെടുത്തു.