വൈക്കം: വൈക്കം സത്യഗ്രഹസമരം കേരളത്തിനു മാത്രമല്ല ഇന്ത്യക്ക് യാഥാര്‍ഥ്യബോധം പകര്‍ന്നു നല്കിയ മഹത്തായ സമരമായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. കെപിസിസി സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വൈക്കം സത്യഗ്രഹം അയിത്തത്തിനെതിരേയുള്ള സമരമായിരുന്നു. ഇതു കേരളത്തിന്റെ നവോത്ഥാനത്തിനു തുടക്കംകുറിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്.
പുതിയ തലമുറയിലെ ആളുകള്‍ക്ക് സത്യഗ്രഹ സമരത്തിന്റെ ചരിത്രപരമായ യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് കെപിസിസി സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ നടത്തുന്നതെന്നും കെ. സുധാകരന് പറഞ്ഞു.