എരുമേലി: എംഎൽഎ പങ്കെടുത്തുകൊണ്ടിരുന്ന യോഗത്തിൽ വൈദ്യുതി നിലച്ചതിനെത്തുടർന്നു യുപിഎസ് ഓണാക്കിയപ്പോൾ ബാറ്ററി പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരിക്ക്. ഇന്നലെ രാവിലെ എരുമേലി പഞ്ചായത്ത് ഓഫീസിലാണ് സംഭവം. കോൺഫറൻസ് ഹാളിലെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ബാറ്ററിയിൽനിന്നു ആസിഡ് തെറിച്ച് ഓഫീസിലെ പ്രൊജക്ട് അസിസ്റ്റന്റ് അഞ്ജലി (30) യുടെ കണ്ണിലും മുഖത്തും പതിച്ചു. ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച
കേസിൽ യുവാവ് അറസ്റ്റിൽ
എരുമേലി: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൊല്ലമുള ചാത്തൻതറ ഭാഗത്ത് നന്തികാട്ട് ജോബിൻ ജോസി (36) നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കഴിഞ്ഞദിവസം വെച്ചൂച്ചിറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ മെഡിക്കൽ പരിശോധനയ്ക്കായി മുക്കൂട്ടുതറയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെവച്ച് ഇയാൾ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നാണ് പരാതി.