കാഞ്ഞിരപ്പള്ളി: സെൻട്രൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എസ്. രാജനെതിരേ യുഡിഎഫ് അംഗങ്ങൾ സഹകരണ സംഘം ജില്ലാ രജിസ്ട്രാർ മുമ്പാകെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. കോൺഗ്രസ് അംഗങ്ങളായ പി.എ. ഷെമീർ, സക്കീർ കട്ടുപ്പാറ, നിബു ഷൗക്കത്ത്, സുനിൽ തേനംമാക്കൽ, നസീമ ഹാരീസ്, സിജ സക്കീർ എന്നിവർ ഒപ്പിട്ടാണ് നോട്ടീസ് നൽകിയത്.
ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ ഒന്നര വർഷം മാത്രം ബാക്കി നിൽക്കേയാണ് യുഡിഎഫ് അംഗങ്ങൾ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. കഴിഞ്ഞ ബാങ്ക് തെരഞ്ഞെടുപ്പിൽ ടി.എസ്. രാജന് വ്യവസ്ഥകൾക്ക് വിധേയമായി പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫ് പിന്തുണ നൽകുകയായിരുന്നു.
എന്നാൽ, കരാർ കാലാവധി കഴിഞ്ഞിട്ടും ടി.എസ്. രാജൻ രാജിവയ്ക്കാതെ ഇടതുപക്ഷ അംഗങ്ങളുടെ പിന്തുണയോടെ പ്രസിഡന്റാകുകയാണുണ്ടായത്. കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്.
പ്രമേയം ചർച്ച ചെയ്യുന്നതിന് അസിസ്റ്റന്റ് രജിസ്ട്രാർ ഏപ്രിൽ 12ന് ഭരണസമിതിയംഗങ്ങളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.