മുണ്ടക്കയം ഈസ്റ്റ്: കായിക ലോകത്തെ പ്രതിഭകൾക്ക് പ്രതീക്ഷയുടെ പൊൻകിരണങ്ങൾ നൽകിക്കൊണ്ട് മുണ്ടക്കയം ഈസ്റ്റ് ബോയ്സ് ഗ്രൗണ്ട് സ്റ്റേഡിയമായി ഉയർത്തുന്നു.
കോട്ടയം- ഇടുക്കി ജില്ലയുടെ അതിർത്തി ഗ്രാമമായ മുണ്ടക്കയം 35-ാം മൈലിലുള്ള ബോയ്സ് ഗ്രൗണ്ട് ആധുനിക നിലവാരത്തിൽ സ്റ്റേഡിയുമായി ഉയർത്തുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കാണ് തുടക്കമാകുന്നത്.
ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. ചെറുതും വലുതുമായ നിരവധി കായിക ടൂർണമെന്റുകളാണ് ഈ ഗ്രൗണ്ടിൽ നടക്കാറുള്ളത്.
കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനുവിന്റെ ഇടപെടലിലൂടെ പാരിസൺ ഗ്രൂപ്പ് മനേജ്മെന്റ് ഇടുക്കി ജില്ല പഞ്ചായത്തിന് ഗ്രൗണ്ട് വിട്ട് നൽകിയത്.
നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചിനു വാഴൂർ സോമൻ എംഎൽഎ നിർവഹിക്കും.
ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രിയ മോഹനൻ, ഡോമിന സജി, രേഖ ദാസ്, സിന്ധു മുരളീധരൻ, ശ്രീജ ഷൈൻ, പഞ്ചായത്തംഗം വി.എൻ. ജാൻസി, ജോസഫ് എം. കള്ളിവയലിൽ, കുര്യൻ ജോർജ്, ടി.കെ. മുഹമ്മദലി തുടങ്ങി നിരവധി പ്രമുഖർ പ്രസംഗിക്കും.