കുര്യനാട്: ചാവറ ഹില്‍സ് സിഎംഐ പബ്ലിക് സ്കൂളിന്റെ ഏഴാമത് യുകെജി ഗ്രാജുവേഷന് നടത്തി. സിഎംഐ കോട്ടയം പ്രവിശ്യ കൗണ്‍സിലര്‍ റവ.ഡോ. ജിയോ കണ്ണംകുളം സിഎംഐ ഉദ്ഘാടനം നിര്‍വഹിച്ചു. കാമ്പസ് മാനേജര്‍ ഫാ. തോമസ് മാത്തശേരില്‍ സിഎംഐ, പ്രിന്‍സിപ്പൽ ഫാ. മിനേഷ് പുത്തന്‍പുരയില്‍ സിഎംഐ, പിടിഎ പ്രസിഡന്റ് ടോണി ഇടത്തിനാല്‍, ട്രഷറര്‍ താര ബിജോ, അക്കാഡമിക് കോ-ഓര്‍ഡിനേറ്റര്‍ ബബ്ലി ജോസ്, കെജി കോ-ഓര്‍ഡിനേറ്റര്‍ എം.എസ്. ശ്രീക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
സ്നേഹദീപം വീടിന് ഇന്നു ശിലയിടും
കൊഴുവനാല്‍: ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം പദ്ധതി പ്രകാരമുള്ള ഇരുപത്താറാമത് വീടിന് കൊഴുവനാൽ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ കളപ്പുരക്കല്‍ ഭാഗത്ത് ഇന്നു ശിലാസ്ഥാപനം നടക്കും. രാവിലെ 10.30ന് ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി ശിലാസ്ഥാപനം നിര്‍വഹിക്കും. പദ്ധതി പ്രകാരം കൊഴുവനാല്‍ പഞ്ചായത്തില്‍ നിര്‍മിക്കുന്ന പതിമൂന്നാം വീടാണിത്.