ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സ തീര്‍ഥാടനകേന്ദ്രത്തില്‍ നാളെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു ജപമാല പ്രദക്ഷിണവും നടക്കും. ഇടമറ്റം സെന്റ് മൈക്കിള്‍സ് ഇടവകസമൂഹം നേതൃത്വം നല്‍കും. ഇടമറ്റം പള്ളി വികാരി ഫാ. മാത്യു കിഴക്കേഅരഞ്ഞാണിയില്‍ തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും.
അടുത്ത ശനിയാഴ്ച പീഡാനുഭവ വാരത്തിലെ വലിയശനിയായതിനാല് പതിവുപോലുള്ള ജപമാല പ്രദക്ഷിണം ഉണ്ടായിരിക്കുന്നതല്ലെന്ന് തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ അറിയിച്ചു.
കോഴാ കപ്പേളയില്‍
സാന്‍ജോ ഫെസ്റ്റ് ഇന്ന്
കോഴാ: സെന്റ് ജോസഫ് കപ്പേളയില്‍ മാര്‍ യൗസേപ്പിതാവിന്റെ വണക്കമാസാചരണത്തിന്റെ ഭാഗമായി ജോസഫ് നാമധാരികളുടെ സംഗമം - സാന്‍ജോ ഫെസ്റ്റ് ഇന്നു വൈകുന്നേരം 4.30നു നടക്കും. 5.30നുവിശുദ്ധ കുര്‍ബാനയും സന്ദേശവും, 6.45നു മണമയിലുള്ള പ്രത്യേക പന്തലിലേക്ക് പ്രദക്ഷിണം, 7.30നു പാച്ചോര്‍ നേര്‍ച്ച. ജോസഫ് നാമധാരികള്ക്കായി സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന് കൂട്ടിയാനിയിലിന്റെ നേതൃത്വത്തില്‍ വൈദികരും യോഗപ്രതിനിധികളും കുടുംബകൂട്ടായ്മ ഭാരവാഹികളും കമ്മിറ്റിയംഗങ്ങളും സാന്‍ജോ ഫെസ്റ്റിന് നേതൃത്വം നല്‍കും.