കൊല്ലം: വഴിയിൽ കേടായ വാഹനം പരിശോധിക്കാൻ പുറത്തിറങ്ങിയ മലയാളി കാറിടിച്ച് മരിച്ചു. റിയാദ് എക്സിറ്റ് 18ൽ ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് അപകടം. വിളക്കുടി ആവണീശ്വരം നിയാസ് മൻസിലിൽ സുലൈമാൻ കുഞ്ഞ് (61) ആണ് മരിച്ചത്.
ട്രാൻസ്പോർട്ടിംഗ് ജോലി ചെയ്യുന്ന ഇദ്ദേഹം കോൾഡ് സ്റ്റോറേജ് സൗകര്യമുള്ള മിനിട്രക്കാണ് ഓടിച്ചിരുന്നത്. ഇതുമായി സഞ്ചരിക്കുമ്പോൾ എന്തോ തകരാർ സംഭവിച്ച് വാഹനം വഴിയിൽനിന്നു. എന്താണ് സംഭവിച്ചതെന്ന് അറിയാൻ പുറത്തിറങ്ങി വാഹനം പരിശോധിക്കുന്നതിനിടെ പിന്നിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. പിന്നീട് പോലീസെത്തി മൃതദേഹം ശുമൈസി കിംഗ് സഊദ് ആശുപത്രിയിലേക്കു മാറ്റി.