കടുത്തുരുത്തി: നെല്ലിന്റെ സംഭരണവില ഉടന്‍ നല്കണമെന്നാവശ്യപ്പെട്ടു ജനകീയ പ്രതികരണവേദി മുഖ്യമന്ത്രിക്കും സിവില്‍ സപ്ലൈസ് മന്ത്രിക്കും നിവേദനം നല്കി. രണ്ടാം നെല്‍കൃഷിയുടെ വിളവെടുപ്പ് പകുതി കഴിഞ്ഞിട്ടും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം ഇതുവരെയും കര്‍ഷകര്‍ക്ക് നല്‍കിയില്ല. പലിശയ്ക്കു പണം വാങ്ങിയും സ്വര്‍ണം പണയംവച്ചും കൃഷിയിറക്കിയ കര്‍ഷകര്‍ ദുരിതത്തിലാണ്.
ഒന്നാം സീസണിലെ പണം കേരള ബാങ്ക് വഴി വായ്പയായി ഏതാണ്ട് പൂര്‍ണമായും നല്കി കഴിഞ്ഞെങ്കിലും രണ്ടാം സീസണില്‍ സംഭരിക്കുന്ന നെല്ലിന്റെ പണം ഏതുരീതിയില്‍ നല്‍കണമെന്ന് സര്‍ക്കാര്‍ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. ഒന്നാംവിളയുടെ സംഭരണം ആരംഭിച്ചപ്പോള്‍ സപ്ലെകോ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചാണ് പണം കണ്ടെത്തിയത്. എന്നാല്‍ ഈ തുക സപ്ലൈകോ മുന്‍കാല കുടിശികയിലേക്കു വരവ് വച്ചു. പിന്നീട് കേരള ബാങ്കിന്റെ സഹകരണത്തോടെ കര്‍ഷകര്‍ക്കു പണം വായ്പയായി നല്‍കുകയായിരുന്നു.
സംസ്ഥാനത്ത് 1,14,000 കര്‍ഷകരാണ് രണ്ടാം സീസണില്‍ നെല്ല് സംഭരണത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പണം നല്‍കാനുള്ളത് പാലക്കാട് ജില്ലയിലാണ്. 145 കോടിയാണ് ജില്ലയില്‍ മാത്രം കര്‍ഷകര്‍ക്ക് കിട്ടാനുള്ളത്.
തൃശൂര്‍ - 106 കോടി, എറണാകുളം - 45, കോട്ടയം - 42 കോടി എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കര്‍ഷകര്‍ക്ക് കിട്ടാനുള്ളത്. രാസവളങ്ങളുടെയും മരുന്നുകളുടെയും വില വര്‍ധനമൂലം നട്ടം തിരിയുന്ന കര്‍ഷകര്‍ സമയബന്ധിതമായി പണം ലഭിച്ചില്ലെങ്കില്‍ നെല്‍കൃഷി ഉപേക്ഷിക്കേണ്ടിവരുമെന്നാണ് പറയുന്നത്. ജനകീയ പ്രതികരണവേദി സംസ്ഥാന കോഓര്‍ഡിനേറ്റര്‍ രാജു തെക്കേക്കാലായില്‍, ജില്ലാ കോഓര്‍ഡിനേറ്റര്‍ ബൈജു ചെത്തുകുന്നേല്‍, സിജു തേനാംകുഴി, സന്തോഷ് തുരുത്തേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.