കടുത്തുരുത്തി: കടുത്തുരുത്തി പ്രദേശത്തെ വഴിയോര കച്ചവടക്കാരെ അന്യായമായി ഒഴിപ്പിക്കാനുള്ള അധികൃതരുടെ നീക്കം അവസാനിപ്പിക്കണമെന്നു വഴിയോര കച്ചവട തൊഴിലാളി യൂണിയന് (സിഐടിയു) കടുത്തുരുത്തി ഏരിയ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. വഴിയോര കച്ചവട ഉപജീവന സംരക്ഷണ നിയമമനുസരിച്ചും സംസ്ഥാന സര്‍ക്കാരിന്റെ വഴിയോര കച്ചവടക്കാരെ സംരക്ഷിക്കുന്ന തീരുമാനങ്ങളനുസരിച്ചും വഴിയോര കച്ചവടക്കാര്‍ക്ക് ലഭ്യമാവേണ്ട തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സിഐടിയു, കര്‍ഷകത്തൊഴിലാളി, കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ - തൊഴിലാളി, കര്‍ഷകദ്രോഹ നിലപാടുകള്‍ക്കെതിരേയുള്ള ദേശീയ പ്രക്ഷോഭ പരിപാടികള്‍ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. യൂണിയന് ഏരിയ പ്രസിഡന്റ് ടി.ടി. സജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് ലാലിച്ചന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി എം.എ. റിബിന്‍ഷാ, ഏരിയാ സെക്രട്ടറി എം.കെ. രാജന്, ജില്ലാ കമ്മിറ്റിയംഗം ഉഷാ കുര്യന്, സിഐടിയു പഞ്ചായത്ത് കോഓര്‍ഡിനേഷന്‍ കണ്‍വീനര്‍ കെ.കെ. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.