വൈക്കം: വൈക്കം സത്യഗ്രഹ ആഘോഷത്തോടനുബന്ധിച്ച് ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ പോഷകസംഘടനയായ ഗുരുധർമ പ്രചാരണ സഭയുടെ ആഭിമുഖ്യത്തിൽ ശതാബ്ദി ആഘോഷ സമ്മേളനം നടത്തി.
വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ ശിവഗിരി മഠം പ്രസിഡന്റ് സച്ചിതാനന്ദ സ്വാമിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. അനാചാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ അവയെ തച്ചുടയ്ക്കാൻ സത്യഗ്രഹങ്ങൾ ഇനിയുമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. അനാചാരങ്ങൾ മറികടന്ന് സദാചാരം അതിന്റെ സാത്വിക ബോധത്തിൽ സമൂഹത്തിൽ ആവിഷ്കരിക്കാൻ ജാതി, മത, വർണ വ്യത്യാസമില്ലാതെ ഒരുമിച്ചു പോരാടണമെന്നതാണ് വൈക്കം സത്യഗ്രഹത്തിൽനിന്ന് ഉൾക്കൊള്ളുന്ന വലിയ പാഠമെന്നും കാതോലിക്ക ബാവ കൂട്ടിച്ചേർത്തു. മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തി.
ചലച്ചിത്രനടൻ ദേവൻ ലഘുലേഖ പ്രകാശനം നിർവഹിച്ചു. യോഗത്തിൽ ടി.കെ. മാധവന്റെ മകൾ വിജയ നായരെ ആദരിച്ചു. ശിവഗിരി മഠം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ, ഗുരു പ്രകാശം സ്വാമികൾ, ശാരദാനന്ദ സ്വാമികൾ, സി.കെ. ആശ എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ രാധികാ ശ്യാം, രേണുക രതീഷ്, വി.കെ. മുഹമ്മദ്, വി.കെ. ബിജു, പുത്തൂർ ശോഭനൻ തുടങ്ങിയവർ പ്രസംഗിച്ചു.