ഞീഴൂര്‍: മൂക്കന്ചാത്തി - ആനക്കുഴി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. തകര്‍ന്നു കിടക്കുന്ന റോഡിലൂടെ കടന്നുപോകുന്ന ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതു പതിവാണെന്നു നാട്ടുകാര്‍ പറയുന്നു. റോഡ് നന്നാക്കണമെന്നത് ഏറേ നാളുകളായുള്ള ആവശ്യമാണെങ്കിലും ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.
നിരവധിയാളുകള്‍ ഉപയോഗിക്കുന്ന വഴിയാണ് തകര്‍ന്നുകിടക്കുന്നത്. വഴിവിളക്കുകള്‍ ഇല്ലാത്തതിനാല്‍ ഇതുവഴിയുള്ള രാത്രിയാത്ര ദുരിതമാണെന്നു നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. മൂക്കന്ചാത്തി - ആനക്കുഴി റോഡ് ഗതാഗത യോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലില്‍ അധ്യക്ഷത വഹിച്ചു.