പാമ്പാടി: പാമ്പാടിയില്‍ എട്ട് വയസുകാരിയെയടക്കം രണ്ടുപേരെ കടിച്ച നായ ചത്തു. പേവിഷ ബാധ സംശയിക്കുന്ന നായയെ ഇന്നലെ രാവിലെ ഒമ്പതാം മൈല്‍ ഭാഗത്താണ് ചത്തനിലയിൽ കണ്ടെത്തിയത്. പാമ്പാടി ഒമ്പതാംമൈല്‍ പറയത്തോട്ടം ഭാഗത്തു ചൊവ്വാഴ്ച രാത്രിയോടെയാണു പേവിഷബാധ സംശയിക്കുന്ന തെരുവുനായയുടെ ആക്രമണം നടന്നത്. പറയതോട്ടം ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന എട്ടു വയസുകാരിയെ മുറ്റത്ത് കളിച്ചുകൊണ്ട് നില്‍ക്കവേയാണ് നായ ആക്രമിച്ചത്. ശരീരത്തിന്റെ പലഭാഗത്ത് കടിയേറ്റ കുട്ടിയെ മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനു പിന്നാലെയാണ് ഒമ്പതാംമൈൽ ഭാഗത്ത് രാജു എന്ന പ്രദേശവാസിയെയും നായ ആക്രമിച്ചത്. ശരീരത്തില്‍ വലിയ മുറിവുകളുണ്ടായ ഇദ്ദേഹവും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രദേശത്തെ നിരവധി തെരുവുനായ്ക്കളെയും വളര്‍ത്തു മൃഗങ്ങളെയും നായ കടിച്ചിരുന്നു.
മൃഗസംരക്ഷണ വകുപ്പ് സ്ഥലത്തെത്തി നായയുടെ ജഡം പരിശോധനയ്ക്കായി കൊണ്ടുപോയി.