ഏറ്റുമാനൂർ: ഇരുന്നൂറിലേറെ കുടുബങ്ങൾക്ക് വേനലിൽ ആശ്വാസമാകുന്ന മാവേലിനഗർ ശുദ്ധജല പദ്ധതിക്ക് തുടക്കമായി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും അതിരമ്പുഴ ഗ്രാമ പഞ്ചായത്തിലെ മാവേലിനഗർ നിവാസികളുടെയും സ്വപ്ന പദ്ധതിയായ മാവേലിനഗർ ശുദ്ധജല പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ഉദ്ഘാടനം നിർവഹിച്ചു.
അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് കുര്യൻ, ഡിവിഷൻ മെംബർ ആൻസ് വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ജെസി നൈനാൻ, തോമസ് കോട്ടൂർ, കെ.കെ. ഷാജിമോൻ, എ.എം. ബിന്നു, എസി തോമസ്, ബിഡിഒ രാഹുൽ ജി. കൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, മെബർമാരായ ജോസ് അമ്പലക്കുളം, ജോജോ ആട്ടേൽ, അമുത റോയി, രജിത ഹരികുമാർ, ജോസ് അഞ്ജലി, സിനി കുളംകുത്തിയിൽ, ഏറ്റുമാനൂർ മുനിസിപ്പൽ കൗൺസിലർ വി.എസ്. വിശ്വനാഥൻ നായർ, ലില്ലി രാജു, ഫിലോമിന ജോൺ, രാജു നെല്ലിപ്പള്ളിൽ, കുടിവെള്ള സമിതി പ്രസിഡന്റ് ജോഷി പ്ലാത്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു.