പാമ്പാടി: സൗത്ത് പാമ്പാടി സെന്റ് തോമസ് ഗവൺമെന്റ് എൽപി സ്കൂളിലെ മാതൃകാ പ്രീ- പ്രൈമറിയുടേയും (വർണകൂടാരം), സി.പി. നാരായണൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിന്റെയും ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. യോഗത്തിൽ പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയ് അധ്യക്ഷയായി.
എസ്എസ്കെ ഡിപിഒ ആശ ജോർജ് പദ്ധതി വിശദീകരണം നടത്തി. കുട്ടികൾക്കുള്ള കുഞ്ഞരങ്ങിന്റെ ഉദ്ഘാടനം എംജി യൂണിവേഴ്സിറ്റി സിൻഡിക്കറ്റംഗം റെജി സഖറിയ നിർവഹിച്ചു. പുതിയ ലൈബ്രറിയുടെ ആദ്യ പുസ്തക വിതരണം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഹരികുമാർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.