പുതുപ്പള്ളി: പഞ്ചായത്ത് കുടുംബശ്രീ-സിഡിഎസുകൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെംബറായ അനിൽ എം. ചാണ്ടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ്, പഞ്ചായത്ത് അംഗങ്ങളായ സി.എസ്. സുധൻ, ജിനു കുമാർ, സൂസൻ ചാണ്ടി, കുടുംബശ്രീ ചെയർപേഴ്സൺ ജിഷ മധു, ജോൺ ബേബി, സാം കെ. വർക്കി എന്നിവർ പ്രസംഗിച്ചു.