ചങ്ങനാശേരി: സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍ മീഡിയാ വില്ലേജ് സിനിമാസ് എന്ന പേരില്‍ തിയറ്റര്‍ ആരംഭിച്ചു. വിദ്യാര്‍ഥികളുടെ പഠനാവശ്യങ്ങള്‍ക്കും സിനിമകളുടെ പ്രവ്യൂ ഉള്‍പ്പെടെയുള്ള സാധ്യതകളും കണക്കിലെടുത്താണ് തിയറ്റര്‍ നിര്‍മിച്ചിരിക്കുന്നത്. 235 പുഷ് ബാക്ക് സീറ്റുകള്‍, അക്വാസ്റ്റിക് ഇന്റീരിയര്‍, 7.1 ക്യുഎസ്സി സൗണ്ട് സിസ്റ്റം, 10 *5.6 മീറ്റര്‍ സ്ക്രീന്‍, ബാര്‍കോ എഫ് 80 അള്‍ട്രാ എച്ച്ഡി 4കെ ലേസര്‍ പ്രൊജക്ടര്‍ എന്നിവയാണ് തിയറ്ററിന്റെ പ്രത്യേകതകള്‍.
ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം തിയറ്റര്‍ സ്വിച്ച് ഓണ്‍ ചെയ്ത് വിദ്യാര്‍ഥികള്‍ക്കായി തുറന്നുകൊടുത്തു. മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആന്റണി എത്തക്കാട് അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ് കോളജ് ഓഫ് കമ്മ്യൂണിക്കേഷന്റെ ഇരുപതാം വര്‍ഷത്തിലാണ് തിയറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തിയറ്റര്‍ പ്രവര്‍ത്തന സജ്ജമാകുന്നത്തോടെ ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ കോളജില്‍ സംഘടിപ്പിക്കുവാന്‍ കഴിയുമെന്ന് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോസഫ് പാറയ്ക്കല്‍ അറിയിച്ചു. ഡോള്‍ബി അറ്റ്മോസ് പ്രീ-മിക്സ് സ്റ്റുഡിയോ, ഗ്രീന്‍മാറ്റ് സ്റ്റുഡിയോ ഫ്ളോര്‍, ഓഡിയോ സ്റ്റുഡിയോ തുടങ്ങിയ സൗകര്യങ്ങള്‍ നിലവില്‍ കോളജില്‍ വിദ്യാര്‍ഥികളുടെ പഠന സൗകര്യങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.