കോയന്പത്തൂർ : ട്രാൻസ്ജെൻഡേഴ്സിന് അത്യാധുനിക ജെൻഡർ കൗണ്‍സിലിംഗ് നല്കാൻ ലക്ഷ്യമിട്ട് മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റൽ മൾട്ടി സ്പെഷ്യാലിറ്റി ക്ലിനിക്ക് തുറന്നു. മാനസികാരോഗ്യ കൗണ്‍സിലിംഗ്, ലിംഗമാറ്റ ചികിത്സ എന്നീ മാർഗനിർദ്ദേശങ്ങൾ നല്‍കുമെന്ന് മെഡിക്കൽ കോളജ് ആശുപത്രി പ്രസിഡന്റ് ഡോ.നിർമ്മല പറഞ്ഞു.