കോയന്പത്തൂർ : കോയന്പത്തൂരിൽ പ്രമുഖ ഹിന്ദു നേതാവിന്റെ വീട്ടിൽ നിന്ന് നാടൻ തോക്കുകൾ പിടിച്ചെടുത്ത സംഭവം കോളിളക്കം സൃഷ്ടിച്ചു. ഹിന്ദുമുന്നണി സംഘടനയുടെ ജില്ലാ വൈസ് പ്രസിഡന്റായ അയോധ്യ രവിയിൽ നിന്നാണ് തോക്കുകൾ പിടിച്ചെടുത്തത്. വീട്ടിൽ അനുവാദമില്ലാതെ തോക്കുകൾ സൂക്ഷിച്ചിരുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോത്തനൂർ കമ്മോഡിറ്റി അസിസ്റ്റന്റ് കമ്മീഷണർ സതീഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് തോക്കുകൾ കണ്ടെത്തിയത്. പോത്തനൂർ പോലീസ് സ്റ്റേഷനിൽ രവിയെ എത്തിച്ച് ചോദ്യം ചെയ്തു.