+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​ന്പു​ഴ വേ​ല ഇ​ന്നു​മു​ത​ൽ

മ​ല​ന്പു​ഴ: മ​ല​ന്പു​ഴ ശ്രീ ​ഹേ​മാം​ബി​ക ദേ​വി ക്ഷേ​ത്ര​ത്തി​ലെ വേ​ല മ​ഹോ​ത്സ​വം ഇന്നുമുതൽ. ഇ​ന്നു രാ​വി​ലെ അ​ഞ്ചു മ​ണി​ക്ക് ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ തു​ട​ക്കം തു​ട​ർ​ന്ന് ഉ​ഷ​പൂ​ജ, ഉ​ച്ച​പൂ​ജ തു​ട​ങ
മ​ല​ന്പു​ഴ വേ​ല ഇ​ന്നു​മു​ത​ൽ
മ​ല​ന്പു​ഴ: മ​ല​ന്പു​ഴ ശ്രീ ​ഹേ​മാം​ബി​ക ദേ​വി ക്ഷേ​ത്ര​ത്തി​ലെ വേ​ല മ​ഹോ​ത്സ​വം ഇന്നുമുതൽ. ഇ​ന്നു രാ​വി​ലെ അ​ഞ്ചു മ​ണി​ക്ക് ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ തു​ട​ക്കം തു​ട​ർ​ന്ന് ഉ​ഷ​പൂ​ജ, ഉ​ച്ച​പൂ​ജ തു​ട​ങ്ങി വി​വി​ധ പൂ​ജ​ക​ളു​ണ്ടാ​കും തു​ട​ർ​ന്ന് എ​ല്ലാ ദി​വ​സ​വും പൂ​ജ​ക​ളും വൈ​കീ​ട്ട് ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും. സ​മാ​പ​ന ദി​വ​സ​മാ​യ ഏ​പ്രി​ൽ അ​ഞ്ചി​ന് രാ​വി​ലെ നാ​ലി​ന് നി​ർ​മ്മാ​ല്യ ദ​ർ​ശ​ന​ത്തോ​ടെ ആ​രം​ഭി​ക്കും. പ​തി​നൊ​ന്നി​ന് കാ​ഴ്ച്ച ശീ​വേ​ലി ശ്രീ ​ഹേ​മാം​ബി​ക ദേ​വി ക്ഷേ​ത്ര എ​ഴു​ന്ന​ള്ള​ത്ത് മ​ന്ന​ത്തു നി​ന്നും ആ​രം​ഭി​ച്ച് മ​ല​ന്പു​ഴ ഗാ​ർ​ഡ​ൻ, കാ​ർ പാ​ർ​ക്ക്, റി​സോ​ർ​ട്ട് വ​ഴി ക്ഷേ​ത്ര​സ​ന്നി​ധി​യി​ലെ​ത്തും. തു​ട​ർ​ന്ന് ഉ​ച്ച​പൂ​ജ, വൈ​കീ​ട്ട് 6.30ന് ​ദീ​പാ​രാ​ധ​ന ഒ​ന്പ​തി​ന് അ​ത്താ​ഴ​പൂ​ജ, രാ​ത്രി 11 ന് ​ചാ​ക്യാ​ർ​കൂ​ത്ത്, പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​ക്ക് ബാ​ലെ .

പ​ക​ൽ വേ​ല വൈ​കീ​ട്ട് 3.30ന് ​മ​ന്ത​ക്കാ​ട് ശ്രീ ​ഹേ​മാം​ബി​ക ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ ഇ​ര​ട്ട​താ​യ​ന്പ​ക .വൈ​കീ​ട്ട് 5.30ന് ​മ​ന്ത​ക്കാ​ട് നി​ന്നും മ​റ്റു പ്രാ​ദേ​ശീ​ക വേ​ല ക​ളോ​ടു​കൂ​ടി ആ​രം​ഭി​ച്ച് 10.30ന് ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്നു.​തു​ട​ർ​ന്ന് ക​ലാ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും.