തലശേരി: കല്ലിക്കണ്ടി ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഇന്നലെ രാത്രി അക്രമികൾ തീയിട്ട നിലയിൽ കണ്ടെത്തി. ക്ഷേത്രത്തിന്റെ ഉള്ളിൽ പ്രവേശിക്കുന്ന ഡോറിൽ തുണികളും പേപ്പറുകളും ഉപയോഗിച്ച് തീ ഇടുകയായിരുന്നു. അമ്പലത്തിന്റെ ഓഫീസ് റൂമിന് മുന്നിൽ വയറുകൾ കൂട്ടിയിട്ടും കൽവിളക്കിന് മുകളിൽ തുണി കൂട്ടിയിട്ടും തീയിട്ട നിലയിലാണുള്ളത്. നാട്ടുകാരുടെ സമയോചിത ഇടപെടൽ കാരണം തീ അണയ്ക്കാൻ സാധിച്ചു. പോലീസ് സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചു. സംഭവത്തിന് പിന്നിൽ ആരാണെന്നതിനെക്കുറിച്ച് രാത്രി വൈകും വരെ സൂചനയില്ല.