പഴയങ്ങാടി: മാർച്ച് 31ന് സാന്പത്തിക വർഷം അവസാനിക്കാനിരിക്കെ പഞ്ചായത്തിലെ കെട്ടിട നികുതി പിരിവ് നൂറു ശതമാനമാക്കാൻ മാടായി പഞ്ചായത്ത് ഉദ്യോഗസ്ഥർ റവന്യു റിക്കവറി നോട്ടീസ് നൽകിയത് വിവാദമാകുന്നു.
നടപ്പ് സാന്പത്തിക വർഷം അടയ്ക്കാനുള്ള നികുതി നിശ്ചിത തീയതിക്കുള്ളിൽ അടച്ചില്ലെങ്കിൽ മാത്രം സ്വീകരിക്കേണ്ട റവന്യു റിക്കവറി നോട്ടീസാണ് സാന്പത്തിക വർഷം അവസാനിക്കുന്നതിന് മുന്പ് തന്നെ നികുതി പിരിവിനെത്തിയ ഉദ്യോഗസ്ഥർ വീട്ടുടമയ്ക്ക് നൽകിയത്. നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് ഈ മാസം ആദ്യം മുതലേ ഉദ്യോഗസ്ഥർ വീടുകളിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം റവന്യു റിക്കവറി നോട്ടീസ് നൽകിയത്. പഞ്ചായത്തധികൃതർ എത്തിയപ്പോൾ മാർച്ച് 31നകം നികുതി പഞ്ചായത്തിൽ അടച്ചോളാമെന്നു പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തിയതായും പറയുന്നു.