പഴയങ്ങാടി: ഏഴോം പൊടിതടത്ത് മനുഷ്യ ജീവന് അപകടകരമാം വിധം റോഡരികിൽ തീയിട്ട് കടന്നുകളഞ്ഞ സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി.23ന് രാത്രി 7.30നാണ് സംഭവം. ഏഴോം പൊടിത്തടം ആലന്തട്ട റോഡിലാണ് അജ്ഞാതൻ മനുഷ്യജീവന് ഭീഷണിയാകും വിധം തീയിട്ടത്. സംഭവത്തിൽ പഴയങ്ങാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.എൻ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രദേശത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ചു. പ്രതിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.