കണ്ണൂര്‍: കണ്ണൂർ കോര്പറേഷന് ഐസിഐസിഐ ബാങ്ക് നൽകുന്ന ഇ-ഓട്ടോകളുടെ കൈമാറ്റ ചടങ്ങ് കോർപറേഷൻ ഓഫീസ് പരിസരത്ത് നടന്നു. ഐസിഐസിഐ ബാങ്ക് കണ്ണൂര്‍ റീജണല്‍ ഹെഡ് സി.പി. അജയ് മേയര്‍ ടി.ഒ. മോഹനന് താക്കോല്‍ കൈമാറി. ഓട്ടോകളുടെ ഫ്ളാഗ് ഓഫ് കര്‍മവും മേയര്‍ നിര്‍വഹിച്ചു.
ഡെപ്യൂട്ടി മേയര്‍ കെ. ഷബീന അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം.പി. രാജേഷ്, പി. ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, പി.വി. ജയസൂര്യന്‍, കെ.പി. റാഷിദ്, കെ.പി. അനിത, കെ. സീത, ഐസിഐസിഐ ബാങ്ക് ഗവ. ബാങ്കിംഗ് റീജണൽ ഹെഡ് ശിവരാമകൃഷ്ണന്, ബ്രാഞ്ച് ഹെഡ് വി. അനീഷ്, ക്ലീന്‍സിറ്റി മാനേജര്‍ പി.പി. ബൈജു, സി.കെ. വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.ഐസിഐസിഐ ബാങ്കിന്റെ സിഎസ്ആര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിന് 21 ലക്ഷം ചെലവഴിച്ച് അഞ്ച് ഇ-ഓട്ടോകള്‍ ബാങ്ക് നല്‍കുന്നത്.