+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​യ്യ​ന്നൂ​രി​ല്‍ വ്യാ​പ​ക മോ​ഷ​ണം

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​ത്തി​ല്‍ വ്യാ​പ​ക മോ​ഷ​ണം. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ്, ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന് സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ല​ക്
പ​യ്യ​ന്നൂ​രി​ല്‍ വ്യാ​പ​ക മോ​ഷ​ണം
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​ത്തി​ല്‍ വ്യാ​പ​ക മോ​ഷ​ണം. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ്, ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന് സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ല​ക്ട്ര​ക്ക​ല്‍​സ് ഷോ​പ്പില്‍​നി​ന്നും 30 കി​ലോ​യോ​ളം ചെ​മ്പു​ക​മ്പി​ക​ളും 5000 രൂ​പ​യും ക​വ​ര്‍​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ യാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​തെ​ന്ന് നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ന​ടു​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കു​ടും​ബ​ശ്രീ ജ​ന​കീ​യ​ഹോ​ട്ട​ല്‍, പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​ട്ട​ത്തെ എ​സ്.​കെ.​പി. ഷി​ബി​ലി​യു​ടെ ന്യൂ ​റോ​യ​ല്‍ ഇ​ല​ക്ട്രി​ക്ക​ല്‍​സ്, ക​ട​ന്ന​പ്പ​ള്ളി സ്വ​ദേ​ശി ഹാ​ഷി​മി​ന്‍റെ റോ​യ​ല്‍ ക​ര്‍​ട്ട​ന്‍​സ്, ക​വ്വാ​യി​യി​ലെ യാ​സീം സി​യാ​ലി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ​ര്‍​ണി​ഷിം​ഗ് ക​ര്‍​ട്ട​ന്‍ സെ​ന്‍റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മോ​ഷ​ണ സം​ഘ​ത്തി​ലെ മൂ​ന്ന് പേ​രു​ടെ ദൃ​ശ​ങ്ങ​ള്‍ നി​രീ​ക്ഷ​ണ കാ​മ​റ​യി​ല്‍​നി​ന്നും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

ക​വ​ര്‍​ച്ച​ക്ക് മു​മ്പ് പൂ​ജ​യും?

മോ​ഷ്ടാ​ക്ക​ള്‍ ക​വ​ര്‍​ച്ച​ക​ള്‍​ക്ക് മു​മ്പാ​യി പൂ​ജ​ക​ള്‍ ന​ട​ത്തി​യ​താ​യ സൂ​ച​ന​യും ല​ഭി​ച്ചു. ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ന​ടു​ത്ത തോ​ടി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ബീ​മി​ലാ​ണ് ഇ​തി​നു​ള്ള പൂ​ജാ സാ​ധ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി യ​ത്. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ക​രി​ങ്ക​ല്ലി​ല്‍ പൂ​മാ​ല ചാ​ര്‍​ത്തു​ക​യും പൂ​ജാ സാ​ധ​ന​ങ്ങ​ളു​പ​യോ​ഗി​ച്ച് പൂ​ജ ന​ട​ത്തി​യ​താ​യും പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.