കാഞ്ഞങ്ങാട്: ബോധവത്കരണങ്ങള്‍ പലതു കഴിഞ്ഞിട്ടും സമ്പുഷ്ടീകരിച്ച അരിയോട് റേഷന്‍ കാര്‍ഡുടമകള്‍ മുഖംതിരിച്ചു തന്നെ. ഇരുമ്പിന്റെയും ഫോളിക് ആസിഡിന്റെയും അമിത ഉപയോഗം സൃഷ്ടിക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള പ്രചാരണങ്ങളെ അത്രകണ്ട് കാര്യമാക്കിയിട്ടില്ലാത്തവരും ഈ അരി പാചകത്തിനു കൊള്ളില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്.
ചോറുവച്ചാല് പെട്ടെന്ന് വെന്തു മലര്ന്നുപോകുന്നതും ഇഡലിയോ ദോശയോ ഉണ്ടാക്കിയാല്‍ ഒട്ടിപ്പിടിക്കുന്നതുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
സമ്പുഷ്ടീകരിച്ച അരി ഉപയോഗിച്ച് ചോറുവയ്ക്കുമ്പോള്‍ സാധാരണ രീതിയില്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് വാര്ത്തിടുന്നതിനു പകരം വെള്ളം വറ്റിച്ചെടുക്കുകയാണ് വേണ്ടതെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.
തിളപ്പിച്ച് വറ്റിക്കാവുന്നത്ര കുറഞ്ഞ അളവില്‍ മാത്രമേ വെള്ളം ഉപയോഗിക്കേണ്ടതുള്ളൂ. എന്നാല്‍ ചോറുവയ്ക്കുന്നതിന്റെ പരമ്പരാഗത ശീലങ്ങള്‍ പുതിയ അരിക്കുവേണ്ടി മാറ്റിപ്പിടിക്കാന്‍ ആരും തയാറാകുന്നില്ല.
സമ്പുഷ്ടീകരിക്കാത്ത സാധാരണ പുഴുക്കലരി റേഷന്‍കടകളില്‍ കിട്ടാനില്ലാതായതോടെ വിലയല്പം കൂടുതലായാലും അരി തേടി പൊതുവിപണിയിലേക്കുതന്നെ പോവുകയാണ് അധികം പേരും. കേരളത്തിലെ റേഷന്‍ കടകളില്‍ സാധാരണ പുഴുക്കലരി പോലും നിഷേധിക്കുന്നത് ഉത്തരേന്ത്യന്‍ ലോബിയുടെയും സ്വകാര്യ കമ്പനികളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന ആരോപണവും പലരും ഉയര്‍ത്തുന്നുണ്ട്.