കരിന്തളം: കിഫ്ബി പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കിളിയളം പാലത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ചതിനാല്‍ ഇന്നു മുതല്‍ കിളിയളം ഭാഗത്തു നിന്നും വരഞ്ഞൂര്‍ ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ക്ക് ഇനി ഒരു അറിയിപ്പുണ്ടാവുന്നത് വരെ നിയന്ത്രണം ഏര്‍പ്പെടുത്തും.
കൊല്ലംപാറയില്‍ നിന്നും കിളിയളം വഴി വരഞ്ഞൂര്‍ പോവേണ്ട വാഹനങ്ങള്‍ കൊല്ലംപാറ ബിരിക്കുളം ജില്ലാ പഞ്ചായത്ത് റോഡ് വഴി മേലാംചേരിയിലൂടെ വരഞ്ഞൂറിലേക്കും തിരിച്ചും പ്രവേശിക്കണം.
അതുപോലെ വരഞ്ഞൂറില്‍ നിന്നും കിളിയളം വഴി കൊല്ലംപാറയിലേക്ക് പോവേണ്ട വാഹനങ്ങള്‍ വരഞ്ഞൂര്‍ ചാങ്ങാട് നിന്നും തരിമ്പ വഴി കൂവാറ്റി ഭാഗത്തേക്കും/ചാമക്കുഴി തട്ടിലേക്കും തിരിച്ചും പ്രവേശിക്കണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.