കൊന്നക്കാട്: ചൈത്രവാഹിനി പുഴയിൽ തുരിശ് കലക്കി മീൻപിടിത്തം. ഇതോടെ അശോകച്ചാല്‍ തടയണയ്ക്ക് സമീപം മീനുകൾ പുഴയിൽ ചത്തു പൊങ്ങി. പുഴയിൽ കുളിച്ചവർക്ക് ചൊറിച്ചിലും അനുഭവപ്പെട്ടതായി പറയുന്നു.
നേരത്തേ തടയണയിൽ നിന്നും സ്വകാര്യ വ്യക്തി ജലമൂറ്റുന്നതിനെതിരെ നാട്ടുകാര്‍ പരാതി ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് പോലീസ് ഇടപെട്ട് വെള്ളം കടത്തിക്കൊണ്ടുപോകുന്നത് തടഞ്ഞിരുന്നു.
വേനൽ കടുത്തതോടെ മലയോരത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോൾ നൂറു കണക്കിന് ആളുകൾ ആശ്രയിക്കുന്ന പുഴയിൽ തുരിശ് കലക്കിയതിന് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.