കൽപ്പറ്റ: ജില്ലയിലെ എട്ട് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾ ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചു. ബത്തേരി നഗരസഭ, മാനന്തവാടി നഗരസഭ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, അന്പലവയൽ, പൂതാടി, നെൻമേനി, പൊഴുതന പഞ്ചായത്തുകൾ എന്നിവയുടെ 2023-24ലെ പദ്ധതികൾക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയിൽ ചേർന്ന ആസൂത്രണ സമിതി യോഗം അംഗീകാരം നൽകിയത്. പൊതുവിഭാഗം, പട്ടികജാതി, പട്ടികവർഗ ഉപ പദ്ധതി എന്നിവയിൽ ഉൾപ്പെടുന്ന വിവിധ പ്രൊജക്ടുകളാണ് ആസൂത്രണ സമിതിയുടെ അംഗീകാരത്തിനെത്തിയത്. സുൽത്താൻ ബത്തേരി നഗരസഭ 304 പ്രൊജക്ടുകൾ അവതരിപ്പിച്ചു. സമഗ്ര കോളനി വികസനം, ഖര, ദ്രവ മാലിന്യ സംസ്കരണം, പ്രാദേശിക സാന്പത്തിക വികസനം എന്നിവ ഇതിൽ ഉൾപ്പെടും.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 119 പ്രൊജക്ടുകൾക്ക് അംഗീകാരം നേടി. ഭവനനിർമാണത്തിനും ഭിന്നശേഷി സൗഹൃദ പദ്ധതികൾക്കും നെൽകൃഷി വികസനത്തിനും പദ്ധതികൾ അവതരിപ്പിച്ചു. 90 പ്രൊജക്ടുകളാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സമർപ്പിച്ചത്. ഭവന നിർമാണം, ഭിന്നശേഷി സൗഹൃദ പദ്ധതികൾ, ക്ഷീര കർഷകർക്കുളള സബ്സിഡി വിതരണം തുടങ്ങിയ പദ്ധതികൾ അംഗീകാരം നേടിയതിൽ ഉൾപ്പെടും.
നൈപുണ്യ വികസനത്തിനും ആതുരസേവന മേഖലക്കും പദ്ധതിയുണ്ട്. 454 പ്രൊജക്ടുകൾക്കാണ് മാനന്തവാടി നഗരസഭ അംഗീകാരം തേടിയത്. വയോജന ഭിന്നശേഷി സൗഹൃദ പദ്ധതി, സ്ത്രീ ഘടക പദ്ധതികൾ മുൻഗണനാ പ്രൊജക്ടുകളായി അവതരിപ്പിച്ചു. 146 പ്രൊജക്ടുകളാണ് പൂതാടി പഞ്ചായത്ത് അംഗീകാരത്തിനു സമർപ്പിച്ചത്. അന്പലവയൽ പഞ്ചായത്ത് 248 പ്രൊജക്ടുകൾ അവതരിപ്പിച്ചു. പഞ്ചായത്തിനെ പൊതുജന സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സന്തോഷ ഗ്രാമം പദ്ധതിയും ഇതിൽ ഉൾപ്പെടും. നെൻമേനി പഞ്ചായത്തിന്റെ 201 ഉം പൊഴുതന പഞ്ചായത്തിന്റെ 141 ഉം പ്രൊജക്ടുകൾക്കും അംഗീകാരമായി.
ജില്ലാ ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ആർ. മണിലാൽ, സർക്കാർ പ്രതിനിധി എ.എൻ. പ്രഭാകരൻ, ആസൂത്രണ സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.