+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

നാ​ദാ​പു​രം: വ​ള​യം ചു​ഴ​ലി വ​ള്ള്യാ​ട് അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ചു​ഴ​ലി വ​ള്ള്യാ​ട് സ്വ​ദേ​ശി​ക​ളാ​യ കി​ണ​റു​ള്ള പ​റ​മ്പ​ത്ത് ഗോ​പാ​
വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
നാ​ദാ​പു​രം: വ​ള​യം ചു​ഴ​ലി വ​ള്ള്യാ​ട് അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ചു​ഴ​ലി വ​ള്ള്യാ​ട് സ്വ​ദേ​ശി​ക​ളാ​യ കി​ണ​റു​ള്ള പ​റ​മ്പ​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ (46) പു​ന​ത്തി​ൽ മ​നോ​ജ​ൻ (44) എ​ന്നി​വ​രെ വ​ള​യം എ​സ്ഐ വി​നീ​ത് വി​ജ​യ​ൻ അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച​യാ​ണ് ന​ടു​പ്പ​റ​മ്പ​ത്ത് സൗ​മി​നി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. വീ​ടി​ന്‍റെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച പ​തി​നാ​യി​രം രൂ​പ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്. വീ​ട്ടി​ൽ ത​നി​ച്ച് താ​മ​സി​ച്ചി​രു​ന്ന ഇ​വ​ർ രാ​ത്രി ബ​ന്ധു​വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ​ത്. രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ നാ​ദാ​പു​രം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.