കാഞ്ഞിരപ്പള്ളി: കിഴക്കന്‍പ്രദേശത്തെ പ്രശസ്തമായ കൂവപ്പള്ളി കുരിശുമലയില്‍ നാല്പതാംവെള്ളി ആചരണവും പുതുതായി സ്ഥാപിച്ച കര്‍ത്താവിന്റെ തിരുസ്വരൂപത്തിന്റെ വെഞ്ചരിപ്പുകര്മവും നാളെ നടക്കും. തിരുസ്വരൂപത്തിന്റെ വെഞ്ചരിപ്പുകര്‍മം നാളെ രാവിലെ 10ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിക്കും. തുടര്‍ന്ന് മലമുകളിലേക്കു സ്ലീവാപാത, 12ന് മലമുകളില്‍ ഫാ. മാര്ട്ടിന് വെള്ളിയാംകുളം സന്ദേശം നൽകും.
കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ആൻഡ്രൂസ് പേഴുംകാട്ടില്‍, ഫാ. ജോസഫ് വൈപ്പുമഠം, ഫാ. ജയിംസ് മുളഞ്ഞിനാനിക്കര, കൈക്കാരന്മാരായ സെബാസ്റ്റ്യന്‍ എള്ളൂക്കുന്നേല്‍, ജോസഫ് മൈക്കിള്‍ കരിപ്പാപ്പറമ്പില്‍, പാപ്പച്ചന് കരിമ്പനാല്‍, ഔസേപ്പച്ചന് മണ്ണംപ്ലാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
മണിമല: ഹോളിമാഗി ഫൊറോന ദേവാലയത്തിൽ നാല്പതാംവെള്ളി ആചരണം നാളെ 9.30ന് ജപമാലയോടെ ആരംഭിക്കും. തുടർന്ന് ഫാ. മാത്യു താന്നിയത്ത് നയിക്കുന്ന വചനപ്രഘോഷണവും ആരാധനയും രോഗശാന്തി ശുശ്രുഷയും വിശുദ്ധ കുർബാനയും നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും. 1.30ന് കരുവള്ളികാട് കുരിശുമല തീർഥാടനം.
പഴയകൊരട്ടി: കാഞ്ഞിരപ്പള്ളി രൂപതയുടെ പഴയ കൊരട്ടി ആവേ മരിയ പ്രാര്‍ഥനാലയത്തില്‍ നാല്പതാംവെള്ളി ആചരണത്തിന്റെ ഭാഗമായി നാളെ രാവിലെ ഒന്‍പതിന് പഴയ കൊരട്ടി ഉറുമ്പിൽ പാലത്തിങ്കലുള്ള കുരിശടിയിൽനിന്നു കുരിശിന്റെവഴി പഴയ കൊരട്ടി സെന്റ് മേരീസ് പള്ളിയിലേക്കു നടത്തും. 10ന് വചന സന്ദേശം - ഫാ. കുര്യാക്കോസ് വടക്കേടത്ത്. തുടർന്ന് വിശുദ്ധ കുർബാനയും ആരാധനയും. ശുശ്രൂഷകൾക്ക് എരുമേലി സബ് സോൺ നേതൃത്വം നൽകും.
മണിപ്പുഴ: ക്രിസ്തുരാജ പള്ളിയിൽ നാല്പതാം വെള്ളി ആചരണവും കുരിശിന്റെ വഴിയും നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. രൂപത കരിസ്മാറ്റിക് ഡയറക്ടർ ഫാ. കുര്യാക്കോസ് വടക്കേടത്ത്, എരുമേലി സബ്സോണ് ആനിമേറ്റർ ഫാ. ജോസ് കാരിമറ്റം, എരുമേലി സബ്സോണ് ടീം അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.