കൂരാലി: എലിക്കുളം പഞ്ചായത്തിലെ കർഷകരുടെ കൂട്ടായ്മയായ ഫെയ്സിന്റെ സുഗന്ധവ്യഞ്ജന നഴ്സറിയുടെ ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു.
സംസ്ഥാനത്ത് കൃഷിവകുപ്പിന്റെ പിന്തുണയോടെ രൂപവത്കരിക്കപ്പെട്ട 50 അഗ്രോ കമ്പനികളിലൊന്നായി തുടങ്ങിയ ഫെയ്സ് അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടേതാണ് നഴ്സറി. കർഷകനായ ചീരാംകുഴയിൽ സി.ജെ. കുരുവിള വികസിപ്പിച്ചെടുത്ത ചീരാംകുഴി കുരുമുളകുതൈയുടെ വിപണനമാണ് മന്ത്രി നിർവഹിച്ചത്.
മാണി സി. കാപ്പൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി, ഫെയ്സ് ചെയർമാൻ കെ.ആർ. മന്മഥൻ, ത്രിതല പഞ്ചായത്തംഗങ്ങൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.