എരുമേലി: എരുമേലി-പമ്പ റോഡിലെ അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എരുമേലി ഫൊറോന എസ്എംവൈഎം യൂണിറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയ്ക്ക് നിവേദനം നൽകി.
എംഇഎസ് കോളജ് മുതൽ മുക്കൂട്ടുതറ വരെയുള്ള റോഡിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ മണൽ ഒഴുകിവന്നു കിടക്കുന്ന സ്ഥിതിയാണ്. ഇത് വലിയ അപകടങ്ങൾക്കിടയാക്കുമെന്നും മണൽ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും കാട്ടിയാണ് എരുമേലി ഫൊറോന ഡയറക്ടർ ഫാ. ആൽബിൻ കുഴിക്കാട്ടിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് ജിത്തു ബിനെറ്റ് നെടുംതകിടി എംഎൽഎയ്ക്കു നിവേദനം നൽകിയത്.
എൻഎച്ച് ഹൈവേ ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയറുമായി എംഎൽഎ ബന്ധപ്പെടുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പും നൽകി.