പാറത്തോട്: തൃപ്പാലപ്ര ഭഗവതി ക്ഷേത്രത്തിൽ മീനപ്പൂര മഹോത്സവം ഏപ്രിൽ ഒന്നു മുതൽ നാലുവരെ നടക്കും. ഒന്നിന് വൈകുന്നേരം അഞ്ചിന് തിരുനട തുറക്കൽ, 6.30ന് ദീപാരാധന, രാത്രി ഏഴിന് കഥാപ്രസംഗം, ഒന്പതിന് നൃത്ത ദിശ. രണ്ടിന് രാത്രി ഏഴിന് ചക്യാർ കൂത്ത്, 8.30ന് കാവടി ഹിഡുംബൻ പൂജ, ഒന്പതിന് ഗാനമേള. മൂന്നിന് രാത്രി ഏഴിന് ഭജൻസ്, ഒന്പതിന് താലപ്പൊലി എതിരേൽപ്പ്, 9.30ന് ആകാശവിസ്മയം, 10ന് ഗാനമേള, 11.30 ന് പൂരം ഇടി.