വാഴൂർ: തേക്കാനം ഗവൺമെന്റ് എൽപി സ്കൂളിന്റെ വാർഷികാഘോഷവും സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി പഞ്ചായത്തിൽ നിന്നു അനുവദിച്ച സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത വഹിക്കും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ഡിജിറ്റൽ ബോർഡിന്റെ സ്വിച്ച്ഓൺ കർമം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഡി. സേതുലക്ഷ്മിയും എൻഡോവ്മെന്റ് വിതരണം വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ജിജി ജോസഫ് നടുവത്താനിയും നിർവഹിക്കും. വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാരങ്ങൾ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ശ്രീകാന്ത് പി. തങ്കച്ചൻ സമർപ്പിക്കും. എൽഎസ്എസ് നേടിയ കെ.യു. കൃഷ്ണദേവിനെ കറുകച്ചാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.പി. ഗിരീഷ് കുമാർ അനുമോദിക്കും. ഹെഡ്മാസ്റ്റർ ടോംസൺ പി. പ്രതാപ്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ പങ്കെടുക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടക്കും.