പൊൻകുന്നം: ടയറുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് കോയിപ്പള്ളി കോളനി ഭാഗത്ത് പള്ളിവേലിൽ ആകാശ് (23), പൊൻകുന്നം ചിറക്കടവ് പുതുപ്പറമ്പിൽ ഹാരിസ് ഹസീന എന്ന് വിളിക്കുന്ന അനസ് (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി ചേപ്പുംപാറ ഭാഗത്തുള്ള ഗീത ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിന് സമീപം സൂക്ഷിച്ചിരുന്ന ടയറുകൾ മോഷ്ടിക്കുകയായിരുന്നു. പരാതിയെത്തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ പ്രതികളെ പിടികൂടുകയുമായിരുന്നു. മോഷ്ടാക്കളില്‍ ഒരാളായ അനസിന് പൊൻകുന്നം സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്. പൊൻകുന്നം സ്റ്റേഷൻ എസ്എച്ച്ഒ എൻ. രാജേഷ്, എസ്ഐ കെ.ആർ. റെജിലാൽ,അജി പി. ഏലിയാസ്, സിപിഒമാരായ കെ.ആർ. ജയകുമാർ, വിനീത് ആർ. നായർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.