പാലാ: ജനറല്‍ ആശുപത്രിയില്‍ നിലവിലുള്ള സുരക്ഷാ ജീവനക്കാരെ പിരിച്ചുവിട്ടു പകരം സുരക്ഷാ ചുമതല സ്വകാര്യ ഏജന്‍സിയെ ഏൽപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസ് ഏപ്രില്‍ ഒന്നിന് ഉപരോധിക്കും.
നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടണമെങ്കില്‍ അത് ആശുപത്രി ഭരസമിതിയുടെ തീരുമാനപ്രകാരമാകണമെന്ന നിയമം കാറ്റില്‍പ്പറത്തിയാണ് ഇപ്പോഴത്തെ നീക്കമെന്നും കോൺഗ്രസ് ആരോപിച്ചു.
നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടണമെങ്കില്‍ അത് ആശുപത്രി ഭരസമിതിയുടെ തീരുമാനപ്രകാരമാകണമെന്ന നിയമം കാറ്റില്‍പ്പറത്തിയാണ് ഇപ്പോഴത്തെ നീക്കമെന്നും കോൺഗ്രസ് ആരോപിച്ചു.