കിടങ്ങൂര്‍: ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവനപദ്ധതി കേരളമാകെ മാതൃകയാക്കാവുന്ന സാമൂഹ്യക്ഷേമപദ്ധതിയാണെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. സ്നേഹദീപം പദ്ധതിപ്രകാരമുള്ള പതിനഞ്ചാം സ്നേഹവീടിന്റെ താക്കോല്‍ദാനം കിടങ്ങൂര്‍ സൗത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭവനരഹിതരായ ദുര്‍ബല വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് ഇത്തരത്തിലുള്ള പദ്ധതികള്‍ ഏറെ പ്രയോജനപ്രദമാണെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ഡോ. എം.കെ. ലൂക്കാ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍, കിടങ്ങൂര്‍ സ്നേഹദീപം പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെംബറുമായ ഡോ. മേഴ്സി ജോണ്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ തോമസ് മാളിയേക്കല്‍, സനല്‍ കുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ലിസി ഏബ്രഹാം, സ്നേഹദീപം സൊസൈറ്റി ഭാരവാഹികളായ ഗിരീഷ് കുമാര്‍ ഇലവുങ്കല്‍, എം. ദിലീപ് കുമാര്‍, സുനില്‍ ഇല്ലിമൂട്ടില്‍, പി.ടി. ജോസ് പാരിപ്പള്ളി, സുധാകരന് നായര്‍ തെങ്ങനാട്ട്, സാബു ഒഴുങ്ങാലില്‍, രാജേഷ് തിരുമല എന്നിവര്‍ പ്രസംഗിച്ചു. സ്നേഹദീപം പദ്ധതിയില്‍ കിടങ്ങൂര്‍ പഞ്ചായത്തില്‍ നിര്‍മിച്ചിരിക്കുന്ന രണ്ടാം സ്നേഹവീടാണിത്.