+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള അ​ഗ്രോ ബി​സി​ന​സ് ക​മ്പ​നി ഉ​ട​ന്‍: മ​ന്ത്രി പി. ​പ്ര​സാ​ദ്

എ​ലി​ക്കു​ളം: കാ​ര്‍​ഷി​ക മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ക്കാ​നാ​യി ക​ര്‍​ഷ​ക​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന കേ​ര​ള അ​ഗ്രോ ബി​സി​ന​സ് ക​മ്പ​നി​യു​ടെ പ്ര​വ​ര്‍​ത്ത​നം ഉ‌​ട
കേ​ര​ള അ​ഗ്രോ ബി​സി​ന​സ് ക​മ്പ​നി ഉ​ട​ന്‍:  മ​ന്ത്രി പി. ​പ്ര​സാ​ദ്
എ​ലി​ക്കു​ളം: കാ​ര്‍​ഷി​ക മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ക്കാ​നാ​യി ക​ര്‍​ഷ​ക​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന കേ​ര​ള അ​ഗ്രോ ബി​സി​ന​സ് ക​മ്പ​നി​യു​ടെ പ്ര​വ​ര്‍​ത്ത​നം ഉ‌​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നു കാ​ര്‍​ഷി​ക വി​ക​സ​ന മ​ന്ത്രി പി. ​പ്ര​സാ​ദ്. എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ ഹ​രി​തോ​ത്സ​വ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ക​ര്‍​ഷ​ക​ര്‍ ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ളെ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റി കൃ​ഷി​യി​ലൂ​ടെ​യു​ള്ള വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്ക​ണം. അ​തി​നാ​യി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പാ​യ്ക്കിം​ഗ് മു​ത​ല്‍ വി​ല്പ​ന വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ നൂ​ത​ന രീ​തി​ക​ള്‍ അ​വ​ലം​ബി​ക്ക​ണം. നി​ല​വി​ല്‍ കേ​ര​ള​ത്തി​ലെ 500 കൃ​ഷി​ഭ​വ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്നു​ണ്ട്. അ​ങ്ങ​നെ ഉ​ണ്ടാ​ക്കി​യ നൂ​റ് ഉ​ത്പ​ന്ന​ങ്ങ​ള്‍ 31ന​കം കേ​ര​ള അ​ഗ്രോ എ​ന്ന പേ​രി​ല്‍ ആ​മ​സോ​ണ്‍, ഫ്‌​ളി​പ്പ് കാ​ര്‍​ട്ട് എ​ന്നി​വ​യി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി വാ​ങ്ങാ​ന്‍ സാ​ധി​ക്കും. ചെ​റു ധാ​ന്യ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന​വും ക​ര്‍​ഷ​ക​ര്‍​ക്കി​ട​യി​ല്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ലി​ക്കു​ളം കൃ​ഷിഭ​വ​ന്‍ മ​ന്ദി​രം ഉ​ദ്ഘാ​ട​നം, എ​ലി​ക്കു​ളം റൈ​സ് സ​മ​ര്‍​പ്പ​ണം, സ്റ്റു​ഡ​ന്‍റ്സ് ആ​ര്‍​മി ഉ​ദ്ഘാ​ട​നം, ഫാ​ര്‍​മ​ര്‍ പ്രൊ​ഡ്യൂ​സ​ര്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ സ​മ​ര്‍​പ്പ​ണം, ഫെ​യ്‌​സ് ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ, കു​രു​മു​ള​ക് ന​ഴ്‌​സ​റി ഉ​ദ്ഘാ​ട​നം, നെ​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള ആ​ദ​രം, കി​സാ​ന്‍ ഹെ​ല്‍​പ്പ് ഡെ​സ്‌​ക് ഉ​ദ്ഘാ​ട​നം, കാ​ര്‍​ഷി​ക വി​പ​ണ​ന മേ​ള, ഹ​രി​ത പ​ത്രി​ക പ്ര​കാ​ശ​നം എ​ന്നി​വ​യും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. അ​ഞ്ച് കി​ലോ എ​ലി​ക്കു​ളം റൈ​സും മ​ന്ത്രി വാ​ങ്ങി. ഒ​രു കി​ലോ എ​ലി​ക്കു​ളം റൈ​സി​ന് 60 രൂ​പ​യാ​ണ് വി​ല.

മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഷാ​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​എ​ന്‍. ഗി​രീ​ഷ് കു​മാ​ര്‍, ജെ​സി ഷാ​ജ​ന്‍, ജോ​സ്‌​മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബെ​റ്റി റോ​യി, പ്ര​ഫ. എം.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍, ജോ​മോ​ള്‍ മാ​ത്യു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ല്‍​വി വി​ത്സ​ണ്‍ തു​ട​ങ്ങി​വ​ര്‍ പ​ങ്കെ​ടു​ത്തു.