പാലാ: സാമ്പത്തിക തർക്കത്തെ തുടർന്നുള്ള കൊലപാതകശ്രമത്തിൽ യുവാവ് അറസ്റ്റില്‍. തീക്കോയി വെള്ളികുളം കടപ്പാക്കൽ ബിജോയി മാത്യു (44)വിനെയാണു പാലാ പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞദിവസം വൈകുന്നേരം പൂവത്തോട് സ്വദേശിയായ ജോബിയിൽനിന്നു പാട്ടത്തിനെടുത്ത സ്ഥലത്തിന്റെ പണമിടപാട് ആവശ്യത്തിനായി ഇയാളുടെ വീട്ടിൽ എത്തുകയും തുടർന്ന് അവിടെവച്ച് ജോബിയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. തുടർന്നു കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ജോബിയെയും വീട്ടുകാരെയും കുത്തി പരിക്കേൽപ്പിച്ചു. ഇതുകണ്ട് തടയാൻ എത്തിയ അയൽവാസികളായ സ്ത്രീകളെയും ഇയാൾ കത്തികൊണ്ട് ആക്രമിച്ചു. തുടർന്ന് സംഭവസ്ഥലത്തുനിന്ന് ഇയാൾ കടന്നുകളയുകയായിരുന്നു.പരാതിയെത്തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.