കാസര്‍ഗോഡ്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വാട്ടര്‍ അഥോറിറ്റി സ്റ്റാഫ് അസോസിയേഷന്റെ (ഐഎന്‍ടിയുസി) നേതൃത്വത്തില്‍ ജല അതോറിറ്റി വിദ്യാനഗര്‍ ഓഫീസിനു മുന്നില്‍ നടത്തിയ ഉപവാസസമരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിനോദ്കുമാര്‍ അരമന അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വിനോദ് എരവില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രദീപ് പുറവങ്കര, കെ.വി. വേണുഗോപാലന്‍, കെ.പി. താരേഷ്, എം.വി. സുരേന്ദ്രന്, സി.കെ. അനിതാ കുമാരി, കെ.വി. രമേശ്, പി.വി. ജിനന്, എം.വി. സുരേഷ്കുമാര്‍, വി. മണികണ്ഠന്, പി.പി. മൊയ്തീന്, കെ. സമീര്‍, എം. ശ്രീജേഷ്, മുജീബ് റഹ്മാന് എന്നിവര്‍ പ്രസംഗിച്ചു.