കാഞ്ഞങ്ങാട്: ജില്ലാ ജയിലില്‍ നടത്തിയ പരിശോധനയില്‍ പ്രതിയുടെ കൈയില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടി. ചന്തേര സ്റ്റേഷന് പരിധിയിലെ കാപ്പ കേസ് പ്രതി മുഹമ്മദ് സുഹൈലി (24)ന്റെ ഫോണ്‍ ആണ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ ജയിലിലെ സിസിടിവി പരിശോധിക്കുന്നതിനിടെയാണ് ഇയാള്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സെല്ലില്‍ നടത്തിയ പരിശോധനയില്‍ ക്ലോസറ്റിനടിയില്‍ ഒളിപ്പിച്ച ഫോണ്‍ കണ്ടെത്തുകയായിരുന്നു.
ഈമാസം 18നാണ് സുഹൈല്‍ അറസ്റ്റിലായത്. കാപ്പ കേസില്‍ നാടുകടത്തപ്പെട്ട സുഹൈല്‍ നാട്ടില്‍തന്നെ ഒളിച്ചു താമസിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ചന്തേര പോലീസിനെ കണ്ട് മോഷ്ടിച്ച ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. ചന്തേര സ്റ്റേഷനില്‍ മാത്രം കഞ്ചാവ് കടത്ത് ഉള്‍പ്പെടെ എട്ടു കേസുകളില്‍ പ്രതിയാണ് സുഹൈല്‍. ഹൊസ്ദുര്‍ഗ് സ്റ്റേഷനില്‍ തട്ടിക്കൊണ്ടുപോകല്‍ കേസിലും പ്രതിയാണ്. കോഴിക്കോട്ടും ഇയാള്‍ക്കെതിരെ കേസുണ്ട്.