കാസര്‍ഗോഡ്: കാറഡുക്ക ആനപ്രതിരോധ പദ്ധതി രണ്ടാം ഘട്ടത്തില്‍ നിര്‍മിക്കുന്ന ഒമ്പതു കിലോമീറ്റര്‍ തൂക്കുവേലി നിര്‍മാണത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ നാലിന് വനംമന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിക്കും. തലപ്പച്ചേരി കര്‍ണാടക അതിര്‍ത്തി മുതല്‍ ബെള്ളക്കാന വരെ അഞ്ചു കിലോമീറ്ററും ചിക്കണ്ടമൂല മുതല്‍ അന്ചിനടുക്ക വരെ നാലു കിലോമീറ്റര്‍ ദൂരത്തിലാണ് വേലി നിര്‍മിച്ചത്.
കഴിഞ്ഞ നവംബറില്‍ പദ്ധതിയുടെ ആദ്യഘട്ടമായി ബെള്ളക്കാന മുതല്‍ ചിക്കണ്ടമൂല-പാലാര്‍ വരെ എട്ടു കിലോമീറ്റര്‍ വേലി പൂര്‍ത്തിയായിരുന്നു. രണ്ടാംഘട്ട നിര്‍മാണം കൂടി പൂര്‍ത്തിയാകുന്നതോടെ 17 കിലോമീറ്റര്‍ തുടര്‍ച്ചയായ വേലിയാകും. ദേലംപാടിയിലെ പാണ്ടി വനമേഖലയോട് ചേര്‍ന്ന് നില്ക്കുന്ന ജനവാസകേന്ദ്രങ്ങള്‍, കാറഡുക്ക, മുളിയാര്‍, ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കുള്ള രൂക്ഷമായ കാട്ടാനശല്യത്തിന് ഇതോടെ പരിഹാരമാകുമെന്ന് പ്രതീക്ഷ.
ദേലംപാടി പഞ്ചായത്തില്‍ നടന്ന സംഘാടകസമിതി യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു അധ്യക്ഷത വഹിച്ചു. ദേലമ്പാടി പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉഷ, വൈസ്പ്രസിഡന്റ് ഡി.എ. അബ്ദുള്ളകുഞ്ഞി, സെക്രട്ടറി കെ. മൃദുല, കാസര്‍ഗോഡ് റേഞ്ച് വനംമേധാവി ടി.ജി. സോളമന്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബി.കെ. നാരായണന്, ബ്ലോക്ക് അംഗം ചാണിയ നായ്ക്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ. ചന്ദ്രശേഖര, സിഡിഎസ് ചെയര്‍പേഴ്സണ്‍ ബി. സുമ എന്നിവര്‍ സംബന്ധിച്ചു.