കാസര്‍ഗോഡ്: കവുങ്ങ് കൃഷിക്ക് കടുത്ത ഭീഷണിയായ മഞ്ഞളിപ്പ് രോഗത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത് 10 ലക്ഷം രൂപ മാത്രം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 43 ലക്ഷം രൂപ ചെലവു കണക്കാക്കിയാണ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.
അനുവദിച്ചത് 10 ലക്ഷം രൂപ മാത്രമായതോടെ ഇത് ഏതു രീതിയില്‍ ചെലവഴിക്കണമെന്ന കാര്യത്തില്‍ അധികൃതര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. രോഗപ്രതിരോധത്തിനായി വിദഗ്ധ സമിതി ശിപാര്‍ശ ചെയ്ത കീടനാശിനിക്കു തന്നെ 100 മില്ലീലിറ്ററിന് 300 രൂപയിലധികം വിലയുണ്ട്.
ഒരു പ്രദേശത്തെ മുഴുവന്‍ തോട്ടങ്ങളിലും ഒരേ സമയത്ത് തളിച്ചാല്‍ മാത്രമേ ഇതുകൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടുകയുള്ളൂ. മരുന്ന് തളിക്കാനുള്ള യന്ത്ര സംവിധാനങ്ങളുടെ ചെലവും തൊഴിലാളികളുടെ കൂലിയും വേറെയും. അതുതന്നെ ഒരു മാസത്തിന്റെ ഇടവേളയില്‍ രണ്ടുതവണ തളിക്കണം. അനുവദിച്ച തുക ഏതെങ്കിലും ഒരു ബ്ലോക്കില്‍ മാത്രമായി വിനിയോഗിച്ചാല്‍ മറ്റിടങ്ങളില്‍ നിന്ന് പരാതി ഉയരുമെന്ന് തീര്‍ച്ചയാണ്.
ജില്ലയിലാകെ 215 ഹെക്ടര്‍ തോട്ടങ്ങളില്‍ രോഗബാധ പടര്‍ന്നിട്ടുണ്ടെന്നാണ് രണ്ടുമാസം മുമ്പ് കൃഷിവകുപ്പ് തയാറാക്കിയ കണക്ക്. ഇപ്പോള്‍ ഇതിലും കൂടുതലായിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. ഒരു ഹെക്ടറിന് 20000 രൂപയെന്ന കണക്കിലാണ് 43 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി അയച്ചത്. ഇപ്പോള്‍ അനുവദിച്ച തുക വച്ചുനോക്കിയാല്‍ ഒരു ഹെക്ടറിന് കഷ്ടിച്ച് 4500 രൂപ മാത്രമേ ലഭിക്കുകയുള്ളൂ.