ശ്രീകണ്ഠപുരം: 2022-23 വര്‍ഷത്തെ എംഎല്‍എ ആസ്തി വികസന പദ്ധതിയില്‍ നിന്ന് 1.21 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയായതായി സജീവ് ജോസഫ് എംഎല്‍എ അറിയിച്ചു.ഇരിക്കൂര്‍ പാലം മുതല്‍ മാമാനം അമ്പലം- നിലമുറ്റം വരെ പൊതുമരാമത്ത് റോഡിന്റെ ഒരു വശത്ത് ഫുട്ട്പാത്ത് ഹാൻഡ് റെയില്‍ ഉള്‍പ്പെടെ നിര്‍മിക്കുന്നതിന് 75 ലക്ഷം, പയ്യാവൂര്‍ പഞ്ചായത്തിലെ ഏലപ്പാറ- ശശിപ്പാറ റോഡിന് 15 ലക്ഷം, മടക്കകുരിശുപള്ളി - മുണ്ടക്കകവല റോഡിന് 11 ലക്ഷം, ഏറ്റുപാറ – മദര്‍തെരേസ റോഡിന് 10 ലക്ഷം രൂപ, കുന്നത്തുര്പാടി അങ്കണടി - കോളിത്തട്ട് കുന്നത്തുര്പാടി റോഡിന് 10 ലക്ഷം രൂപ തുടങ്ങിയ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.