പയ്യന്നൂര്‍: നാല്‍പ്പതാം വെള്ളിയാചരണത്തിന്റെ ഭാഗമായി 31ന് ഏഴിമല ലൂര്‍ദ്മാതാ തീര്‍ഥാടന കേന്ദ്രത്തിലേക്ക് കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ കുരിശുമല കയറ്റം നടക്കും. കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ നേതൃത്വത്തിലാണ് കുരിശുമലകയറ്റം. ഉച്ചകഴിഞ്ഞു മൂന്നിന് മലയടിവാരമായ കുരിശുമുക്കിലെ കപ്പേളയില്‍ നിന്ന് മൊന്തനാരി നഗറിലെ ഗ്രോട്ടോയിലേക്കുള്ള കുരിശുമല കയറ്റം ആരംഭിക്കും.
മലമുകളിലേക്കുള്ള വീഥികളിലൂടെ കാല്‍വരിയിലെ പീഢാസഹന സ്മരണകളുമായി നടത്തുന്ന കുരിശിന്റെ വഴിക്ക് കണ്ണൂര്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദികരും സന്യസ്തരും വിശ്വാസികളും പങ്കെടുക്കും. തീര്‍ഥാടന കേന്ദ്രത്തിലേക്കുള്ള പാതയോരത്തെ 14 കുരിശുകള്‍ക്കു മുന്നിലൂടെയാണ് യേശുവിന്റെ പീഡാസഹനം സ്മരിച്ചുകൊണ്ടുള്ള കുരിശിന്റെ വഴി നടത്തുന്നത്. ഈസ്റ്ററിനുള്ള ഒരുക്കമായി ക്രൈസ്തവ ലോകം തപസുകാലം ആചരിക്കുന്നതിനിടയില്‍ വിശുദ്ധവാരത്തിന് മുന്നോടിയായി വരുന്ന വെള്ളിയാഴ്ചയാണ് നാല്‍പ്പതാം വെള്ളിയായി ആചരിക്കുന്നത്.