കണ്ണൂർ: മധ്യവേനൽ അവധി ആരംഭിക്കാനിരിക്കെ കുട്ടികൾക്കിടയിൽ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി പോലീസ്. അക്രമ സംഭവങ്ങൾ ഉണ്ടാവാതിരിക്കാനാണ് പോലീസ് നിരീക്ഷണം ശക്തമാക്കുന്നത്. പരീക്ഷകൾ അവസാനിക്കുമ്പോൾ കുട്ടികൾക്കിടയിലെ ആഹ്ലാദപ്രകടനങ്ങൾക്കും മറ്റും നിയന്ത്രണം ഏർപ്പെടുത്താൻ പിടിഎക്കും സ്കൂൾ മുഖ്യധ്യാപകർക്കും പോലീസ് നിർദേശം നൽകിയിട്ടുണ്ട്.
ആഹ്ലാദ പ്രകടനം അതിരുകടക്കുമ്പോൾ അക്രമ സാധ്യതകൾ ഒഴിവാക്കാനാണിത്. പ്ലസ്ടു പരീക്ഷ ഇന്നലെ കഴിഞ്ഞു എസ്എസ്എൽസി പരീക്ഷ ഇന്നും തീരും.
പ്ലസ്ടു ജേർണലിസം പരീക്ഷ മാത്രമാണ് കഴിയാനുള്ളത്. അത് 30 ന് നടക്കും.നിലവിൽ സ്കൂളുകളിൽ പടക്കം പൊട്ടിച്ചും കളർ വാരിയെറിഞ്ഞും മറ്റും ആഹ്ലാദം പ്രകടിപ്പിക്കാറുണ്ട്. ഇത് അപകട സാധ്യത കൂട്ടുമെന്ന് പോലീസ് പറഞ്ഞു. കൂടാതെ കുട്ടികളിലെ ലഹരി ഉപയോഗത്തിന് തടയിടാനും പോലീസ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുന്നുണ്ട്. അവധി ആഘോഷങ്ങൾക്ക് കുട്ടികൾ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് പോലീസ് നിരീക്ഷിക്കുന്നുണ്ട്. കൂടാതെ, അവധിക്കാലത്തെ അപകടങ്ങൾ ഒഴിവാക്കാനായി കുട്ടികൾക്ക് പ്രത്യേക ബോധവത്കരണവും നൽകുമെന്ന് പോലീസ് പറഞ്ഞു.