തിരുവനന്തപുരം: സംസ്ഥാന സർവ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് വജ്ര ജൂബിലി സമാപനം 30, 31 തീയതികളിൽ നടക്കും. വെള്ളയന്പലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഹാളിൽ 30-ന് രാവിലെ 10.30 ന് വൈജ്ഞാനിക പ്രഭാഷണ പരന്പര ആരംഭിക്കും.
വൈകുന്നേരം അഞ്ചിന് മന്ത്രി സജി ചെറിയാൻ ജേണൽ പ്രകാശനം ചെയ്യും. തുടർന്ന് കലാമണ്ഡലം മനോജും സംഘവും അവതരിപ്പിക്കുന്ന കഥകളിയും പിന്നണി ഗായകൻ ഹരിശങ്കറിന്റെ സംഗീത സായാഹ്നവും നടക്കും.
31-ന് വൈകുന്നേരം അഞ്ചിന് ചേരുന്ന സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണിരാജു അധ്യക്ഷത വഹിക്കും. 6.30-ന് നാഞ്ചിയമ്മയും സംഘവും അവതരിപ്പിക്കുന്ന ഇരുള നൃത്തം അരങ്ങേറും. പത്രസമ്മേളനത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്, അനിരുദ്ധൻ, ജലജകുമാരി, പ്രവീണ്‍ എന്നിവർ പങ്കെടുത്തു.