വൈക്കം: വൈക്കം സത്യഗ്രഹ സമരശതാബ്ദി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കോൺഗ്രസ് അഖിലേന്ത്യാധ്യക്ഷൻ മല്ലികാർജുന ഖാർഗെ 30ന് ഉച്ചകഴിഞ്ഞ് മൂന്നിന് വൈക്കത്തെത്തും. ഹെലികോപ്ടർമാർഗം വൈക്കത്ത് എത്തുന്ന കാര്യമാണ് നേതൃത്വം പരിഗണിക്കുന്നത്. ഇതിനായി പരിശോധനകളും നടത്തി. വൈക്കം ആശ്രമം സ്കൂൾ, ഗവൺമെന്റ് ബോയ്സ് സ്കൂൾ ഗ്രൗണ്ടുകളിൽ ഹെലികോപ്ടർ ഇറക്കാനാകും.
കാലാവസ്ഥ പ്രതികൂലമായില്ലെങ്കിൽ ഹെലികോപ്ടർമാർഗം പ്രസിഡന്റ് എത്തുമെന്ന് കെപിസി സി പ്രസിഡന്റ് കെ.സുധാകരൻ, എം. ലിജു എന്നിവർ പറഞ്ഞു. സമ്മേളനം കഴിഞ്ഞ് വൈകുന്നേരം 5.20ന് എഐസിസി പ്രസിഡന്റ് മടങ്ങുമെന്ന് കെപിസിസി നേതൃത്വം പറഞ്ഞു.